കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭര്‍ത്താവ് അനസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം.അന്നു മുതല്‍ മകളുടെ ആത്മഹത്യയ്ക്കു കാരണം ഭര്‍തൃവീട്ടിലെ പീഡനമാണെന്ന പരാതി സുധീനയുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു.
ഭര്‍ത്താവ് അനസും അനസിന്റെ മാതാവും സഹോദരിയും സുധീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്ന് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനസിന്റെ അറസ്റ്റ്.
0 Comments