തൃക്കരിപ്പൂര്‍: സുഹൃത്തിന്റെ മകളായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഉദിനൂര്‍ കിനാത്തില്‍ സ്വദേശി വല്ലയില്‍ ഗോപി (40) യെ കര്‍ണ്ണാകട മടിക്കേരി പാണ്ഡവപുരത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
ഇയാള്‍ക്കെതിരെ ചന്തേര പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി തൂങ്ങി മരിച്ചത്.
നിര്‍മ്മാണ തൊഴിലാളിയായ ഗോപി കഴിഞ്ഞ മാസം വിട്ടില്‍ ആളില്ലാത്ത സമയം പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
പരേതരായ കൃഷ്ണന്റെയും തമ്പായിയുടെയും മകനാണ്. സഹോദരങ്ങള്‍ :ഉണ്ണി , ലീല.
0 Comments