NEWS UPDATE

6/recent/ticker-posts

സുള്ള്യയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊന്നു

സുള്ള്യ: കര്‍ണാടക സുള്ള്യയില്‍ ജാമ്യത്തിലിറങ്ങിയ കൊക്കേസ് പ്രതിയെ വെടിവെച്ച് കൊന്നു. സമ്പാജെ കല്ലുഗുണ്ടി സമ്പത്താണ് (38) വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സുള്ള്യ ശാന്തിനഗറിലാണ് സംഭവം.[www.malabarflash.com]

സമ്പാജെ കല്ലഗ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സമ്പത്ത് ഒരുവര്‍ഷത്തോളമായി ജയിലില്‍ കഴിയുകയായിരുന്നു. റിമാന്റിനിടെ ജാമ്യം ലഭിച്ച സമ്പത്ത് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. 

ജീവന് ഭീഷണിയുണ്ടായതിനാല്‍ ശാന്തിനഗറില്‍ സുഹൃത്ത് രാമകൃഷ്ണന്റെ കൂടെ താമസിച്ചുവരുകയായിരുന്ന സമ്പത്ത് മണ്ണും ചെങ്കല്ലും വില്‍ക്കുന്ന ജോലി ചെയ്ത് വരികയായിരുന്നു. 

വ്യാഴാഴ്ച രാവിലെ ആറരയോടെ തന്റെ കാറില്‍ നിന്നിറങ്ങി ഈ വീട്ടിലേക്ക് വരുന്നതിനിടെ മാസ്‌ക് ധരിച്ച് ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘം വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സമ്പത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു.

സുള്ള്യ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവീന്‍ചന്ദ്ര ജോഗി, എസ് .ഐ എം.ആര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments