Top News

ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചതിന് വയോധികന്റെ മുഖത്തടിച്ച എസ്‌ഐക്കെതിരേ നടപടി; കഠിന പരിശീലനത്തിന് സ്ഥലം മാറ്റി

കൊല്ലം: ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ച വയോധികനെ അസഭ്യംപറയുകയും മുഖത്തടിക്കുയും ചെയ്ത പ്രൊബേഷന്‍ എസ്‌ഐക്കെതിരേ നടപടി. നടപടിയുടെ ഭാഗമായി കെഎപി 5 ബറ്റാലിയിനിലേക്കാണ് മാറ്റിയത്. അന്വേഷണത്തെ തുടര്‍ന്ന് കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com]

പോലിസുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന വൃദ്ധനെ എസ്‌ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും മുഖത്ത് അടിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്നവരില്‍ ഒരാള്‍ ദ്യശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ പോലിസ് നടപടിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് നടപടി. 

നേരത്തേ റേഞ്ച് ഡിഐജി റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടുകയും അന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.ചടയമംഗലം പോലിസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഷജീമാണ് വയോധികന്റെ മുഖത്തടിച്ചത്. ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വയോധികനെയാണ് ഇയാള്‍ അടിച്ചത്.

Post a Comment

Previous Post Next Post