ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് എന്ന് പേരിട്ടിക്കുന്ന പുത്തൻ പ്ലാനുകളിൽ പരിധിയില്ലാത്ത സൗജന്യ കോളുകൾക്ക് പുറമെ ഓടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷൻ, ഇന്റർനാഷണൽ റോമിംഗ്/കോളിംഗ്, ഡാറ്റ റോൾഓവർ തുടങ്ങിയ ഒരു പിടി സേവനങ്ങളാണ് ചുരുങ്ങിയ വിലയിൽ ഒരുക്കിയിരിക്കുന്നത്. കൊള്ളാമല്ലോ, എന്നാൽ പിന്നെ ജിയോ പോസ്റ്റ്പെയ്ഡിലേക്ക് മാറാം എന്ന് പ്ലാൻ ചെയ്യുന്നവരോട്. കണക്ഷൻ ലഭിക്കുന്നതിന് മുൻപ് 1,800 രൂപ വരെ ഡെപ്പോസിറ്റ് അടക്കണം.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുത്തൻ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച് പോസ്റ്റ് പെയ്ഡ് പ്ലാൻ ഉപയിഗിക്കാൻ ആഗ്രഹിക്കുന്നവർ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കേണ്ടതുണ്ട്. ഇത് ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനിനും ബാധകമാണ്. ജിയോ വെബ്‌സൈറ്റ് ഈ തുകയെപ്പറ്റി വിവരങ്ങൾ ഇല്ല എങ്കിലും ട്രായ് വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.
റീചാർജ് തുക അനുസരിച്ച് ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനിലെ ഓരോ റീചാർജുകൾക്കും ഡെപ്പോസിറ്റ് തുക വ്യത്യസ്തമാണ്. 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിന് 500 രൂപയാണ് ഡെപ്പോസിറ്റ്. 599 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 750 രൂപയും, 799 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 1,000 രൂപയും, 999 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 1,200 രൂപയുമാണ് ഡെപ്പോസിറ്റ്. ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനിലെ ഏറ്റവും ഉയർന്ന റീചാർജായ 1,499 പ്ലാനിന് 1,800 രൂപയാണ് ഡെപ്പോസിറ്റ്.
ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ്
അഞ്ച് പ്ലാനുകളിലും പരിധിയില്ലാത്ത കോളുകൾ, എസ്എംഎസ്, ഓടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവ സൗജന്യമാണ്. 399 രൂപയുടെ പ്ലാനിനൊപ്പം 75 ജിബി ഡാറ്റയും 200 ജിബി വരെ ഡാറ്റ റോൾ ഓവറുമുണ്ട്.

599 രൂപയുടെ പ്ലാനിനൊപ്പം 100 ജിബി ഡാറ്റയും 200 ജിബി വരെ ഡാറ്റ റോൾ ഓവറും, അധികമായി ഫാമിലി പ്ലാനിന്റെ ഭാഗമായി ഒരു സിം കാർഡും ലഭിക്കും.
799 രൂപയുടെ പ്ലാനിനൊപ്പം 150 ജിബി ഡാറ്റയും 200 ജിബി വരെ ഡാറ്റ റോൾ ഓവറും ഫാമിലി പ്ലാനിന്റെ ഭാഗമായി രണ്ട് സിം കാർഡും ലഭിക്കും. 999 രൂപയുടെ പ്ലാനിൽ 200 ജിബി ഡാറ്റ, 200 ജിബി വരെ ഡാറ്റ റോൾ ഓവർ, ഫാമിലി പ്ലാനിന്റെ ഭാഗമായി മൂന്ന് സിം കാർഡുകൾ എന്നിവയാണ് ലഭിക്കുക.
ഏറ്റവും വിലക്കൂടുതലുള്ള 1,499 പ്ലാനിൽ 300 ജിബിയാണ് ഡാറ്റ. ഒപ്പം 500 ജിബി ഡാറ്റ റോൾഓവർ, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് സൗജന്യമായി കോൾ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക.
0 Comments