നാഗ്പൂര്‍: വിരുന്നിന് വിളിച്ച സുഹൃത്തിനെ മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതിനെ തുടര്‍ന്ന് തലക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മങ്കാപൂരിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com]
മങ്കാപൂര്‍ പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച ബനാറസി ഗൗരവ് ഗെയ്ക്ക് വാദിനെ ഡിന്നറിന് ക്ഷണിച്ചു. ഇരുവരും രാത്രി മുഴുവന്‍ മദ്യപിച്ചു. അതിനിടെയാണ് മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ലെന്ന് പറഞ്ഞ് ഗൗരവ് സുഹൃത്തുമായി തര്‍ക്കം തുടങ്ങി. ഒടുവില്‍ ഇരുമ്പ് വടി ഉപയോഗിച്ച് ബനാറസിയെ അടിച്ചു കൊല്ലുകയായിരുന്നു.
40കാരനായ ബനാറസി എന്നയാളുടെ മൃതദേഹമാണ് തലക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബനാറസിയുടെ സുഹൃത്ത് ഗൗരവ് ഗെയ്ക്ക് വാദ് എന്നയാള്‍ അറസ്റ്റിലായി.

Post a Comment