Top News

ഐഡിയ വോഡഫോണ്‍ നെറ്റ്‍വര്‍ക്ക് തടസപ്പെട്ടതിന്‍റെ കാരണം വ്യക്തമാക്കി 'വി'

തിരുവനന്തപുരം: ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസപ്പെട്ടതെന്ന് വിശദീകരണം. സംസ്ഥാനത്തുടനീളം വിയുടെ സേവനം തടസപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്.[www.malabarflash.com]

ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായതെന്നായിരുന്നുവെന്നാണ് ആദ്യം വന്ന സൂചനകള്‍. എന്നാല്‍ ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി വിയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. എങ്ങനെയാണ് തകരാറുണ്ടായതെന്ന് അന്വേഷണം നടത്തുമെന്നും വി വിശദമാക്കുന്നു. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്കിലുണ്ടായ തകരാറ് പരിഹരിച്ചതായും സര്‍വ്വീസ് പൂര്‍ണമായ രീതിയില്‍ പുനസ്ഥാപിച്ചതായും വി വിശദമാക്കുന്നു.

Post a Comment

Previous Post Next Post