NEWS UPDATE

6/recent/ticker-posts

മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി അന്തരിച്ചു

ഉദുമ: ജാമിഅ സഅദിയ്യ നിര്‍വാഹക സമിതിയംഗവും എരോല്‍ മുസ് ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും  വ്യവസായ പ്രമുഖനുമായ മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി (80) അന്തരിച്ചു.[www.malabarflash.com]


ഭാര്യ: ബീഫാത്വിമ ഹജ്ജുമ്മ. മക്കള്‍: ശംസുദ്ദീന്‍, റഫീഖ്, ശറഫുദ്ദീന്‍, മൊയ്തീന്‍, സൈനബ. മരുമക്കള്‍: ആഇശ, റഹീമ, സറീന, ഫിര്‍ദൗസ്, അസ്‌ലം. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, കുഞ്ഞാമു ഹാജി, ശാഫി, അബ്ബാസ്, മറിയുമ്മ, ആഇശ, പരേതരായ മുഹമ്മദ്കുഞ്ഞി ഹാജി, ബീഫാത്വിമ.

നിര്യാണത്തില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, വര്‍ക്കിംഗ് പ്രസിഡന്റ് എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, സെക്രട്ടറിമാരായ കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ഥിച്ചു.

Post a Comment

0 Comments