Top News

ബംഗളൂരു മയക്കുമരുന്ന് കേസ്: കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ താരവും എല്‍ജിബിടി ആക്ടിവിസ്റ്റുമായ ആദം പാഷ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ആദം പാഷയെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയും നടിയുമായ അനിഖയില്‍ നിന്നു അറിയപ്പെടുന്ന ഡാന്‍സര്‍ കൂടിയായ ആദം പാഷ ലഹരി വസ്തുകള്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

ആദം പാഷയെ കേസില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. അനിഖയെ അറിയാം എന്നാല്ലാതെ അവരുമായി മറ്റു ബന്ധമില്ലെന്നാണ് ആദം പാഷ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ മുഹമ്മദ് അനൂപാണ് ഈ കേസിലെ രണ്ടാം പ്രതി.

Post a Comment

Previous Post Next Post