Top News

കബഡി ലൈവ് 24 നവമാധ്യമ കൂട്ടായ്മയുടെ പുരസ്കാരങ്ങൾ സമ്മാനിച്ചു

ഉദുമ: 2018 -19 സീസണിലെ ജില്ലയിലെ മികച്ച കബഡി ടീമിനും, മികച്ച താരത്തിനുമുള്ള കബഡി ലൈവ് 24 നവമാധ്യമ കൂട്ടായ്മയുടെ പുരസ്കാരം സമ്മാനിച്ചു.[www.malabarflash.com]

മികച്ച ടീമായി അർജുന അച്ചേരിയും, മികച്ച കളിക്കാരനായി അർജുന അച്ചേരിയുടെ സമർ ബി കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വിജയങ്ങൾ നേടിയതിൻ്റെ അടിസ്ഥാനത്തിലാണ് മികച്ച ടീമിനെയും കളിക്കാരനേയും തിരഞ്ഞെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

അർജുന അച്ചേരി ക്ലബിൽ നടന്ന ചടങ്ങിലാണ് ഉപഹാരങ്ങൾ സമ്മാനിച്ചത്.
ക്ലബ്ബ് ഭാരവാഹികളായ മുരളീകൃഷ്ണൻ, രാമകൃഷ്ണൻ, ജയൻ, പ്രമോദ് എന്നിവരും കബഡി ലൈവ് 24 കൂട്ടായ്മ അംഗങ്ങമായ മൻസൂർ ബാഡൂർ, അനിൽ അണിഞ്ഞ, പ്രദീപ് ചക്ലി, ആർ കെ കുതിരക്കോട് തുടങ്ങിയവരും സംബന്ധിച്ചു.

Post a Comment

Previous Post Next Post