Top News

കർഷക ബിൽ: നില നിൽപിനുള്ള കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് എസ് എഫ്

കാസർകോട്: കാർഷിക മേഖലയുടെ നിയന്ത്രണം കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കുന്ന പുതിയ കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യ വലയം തീർത്ത് എസ് എസ് എഫ്. ജില്ലയിലെ 50 കേന്ദ്രങ്ങളിൽ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് ഐക്യദാർഢ്യ വലയം തീർക്കും.[www.malabarflash.com].


പുതിയ കാർഷിക ബില്ലിലൂടെ കേന്ദ്ര സർക്കാർ പാവപ്പെട്ട കർഷകരെ ആത്മഹത്യയിലേക്ക് തള്ളിയിടുന്നതും സന്തുലിതാവസ്ഥ തകിടം മറിക്കുന്നതുമാണെന്ന് തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

ഇത്തരം ജനദ്രോഹ ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് വിദ്യാർത്ഥികളുടെ എല്ലാ പിന്തുണയുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ആലോചന യോഗത്തിൽ സയ്യിദ് മുനീറുൽ അഹ്ദൽ,ശക്കീർ എം ടി പി , അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാൻ എരോൽ, ഫാറൂഖ് പോസോട്ട്, ഹസൈനാർ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീർ സൈനി ,ശാഫി ബിൻ ശാദുലി,നംഷാദ് ബേക്കൂർ, റഷീദ് സഅദി പൂങ്ങോട്, സുബൈർ ബാഡൂർ, മുത്തലിബ് അടുക്കം സംബന്ധിച്ചു.

Post a Comment

Previous Post Next Post