Top News

മഞ്ചേശ്വരം മള്ഹര്‍ ജനറല്‍ മാനേജര്‍ ഉസ്മാന്‍ ഹാജി പൊസോട്ട് നിര്യാതനായി

മഞ്ചേശ്വരം: മള്ഹര്‍ നൂറുല്‍ ഇസ്‌ലാമി തഅ്‌ലീമി സ്ഥാപിത കാലം മുതല്‍ ജനറല്‍ മാനേജറും സുന്നീ സംഘടനകളുടെ സജീവ സഹകാരിയുമായ ഉസ്മാന്‍ ഹാജി പൊസോട്ട് (69) നിര്യാതനായി. ശ്വാസ തടസ്സം കാരണം മംഗലാപുരം ഹോസിപിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം ചൊവ്വാഴ്ച രാവിലോടെയായിരുന്നു.[www.malabarflash.com]


ഭാര്യ: ഹഫ്‌സ, മക്കള്‍: അബ്ദുസ്സലാം, സുമയ്യ, ഹാരിസ്, കുബ്‌റ.

നിര്യാണത്തില്‍ മള്ഹര്‍ സാരഥികളായ സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സുന്നീ നേതാക്കളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.

Post a Comment

Previous Post Next Post