കുന്നംകുളം: ഏഴു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റഞ്ഞൂർ ആലത്തൂർ സ്വദേശിനി പ്രജിത (29), കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27) എന്നിവരെയാണ് കുന്നംകുളം സി.ഐ കെ.ജി സുരേഷ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് പ്രജിതയെ കാണാതായത്. തുടര്‍ന്ന് കുന്നംകുളം പോലീസില്‍ ഭര്‍ത്താവ് നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ജോലി സ്ഥലത്തെ മറ്റൊരു യുവാവുമായി സ്ഥലം വിട്ട വിവരമറിയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഏഴു വയസുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും ഉപേക്ഷിക്കാൻ പ്രേരണ നൽകിയതിന് കാമുകനെതിരെയുമാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
പോലീസ് സംഘത്തിൽ എസ്.ഐ ഇ .ബാബു, സി.പി.ഒ ഓമന, സി.പി.ഒ സുമം എന്നിവരും ഉണ്ടായിരുന്നു.
0 Comments