NEWS UPDATE

6/recent/ticker-posts

കോ​ഹ്‌​ലി​യു​ടെ കൈ​വി​ട്ട ക​ളി; രാ​ഹു​ലി​ന്‍റെ സീ​സ​ൺ ഫ​സ്റ്റ് സെ​ഞ്ചു​റി​യി​ൽ പ​ഞ്ചാ​ബി​ന് ജ​യം

ദുബൈ: ക്യാ​പ്റ്റ​ൻ കെ.​എ​ൽ രാ​ഹു​ലി​ന്‍റെ മി​ന്നും സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ൽ കിം​ഗ്സ് ഇ​ല​വ​ണ്‍ പ​ഞ്ചാ​ബി​ന് ജ​യം. സാ​ക്ഷാ​ൽ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ 97 റ​ൺ​സി​ന് പ​ഞ്ചാ​ബ് കെ​ട്ടു​കെ​ട്ടി​ച്ചു.[www.malabarflash.com]


രാ​ഹു​ൽ ഷോ​യി​ൽ പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 207 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ന്‍റെ പ​ടി​ക്ക​ൽ​പോ​ലും കോ​ഹ്‌​ലി സം​ഘ​ത്തി​ന് എ​ത്താ​നാ​യി​ല്ല. 17 ഓ​വ​റി​ൽ 109 റ​ൺ​സി​ന് ആ​ർ​സി​ബി ഓ​ൾ​ഔ​ട്ടാ​യി. വാ​ഷിം​ഗ്ട​ൺ‌ സു​ന്ദ​റി​നും (30) ഡി​വി​ല്ലി​യേ​ഴ്സി​നും (28) മാ​ത്ര​മാ​ണ് ആ​ർ​സി​ബി നി​ര​യി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​നാ​യ​ത്.

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ വി​രാ​ട് കോ​ഹ് ലി​ക്കും കൂ​ട്ട​ർ​ക്കും തു​ട​ക്ക​ത്തി​ലേ പി​ഴ​ച്ചു. ഷെ​ൽ​ഡ​ണ്‍ കോ​ട്രെ​ല്ലി​ന്‍റെ മു​ന്നി​ൽ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും (ഒ​ന്ന്) കോ​ഹ്‌​ലി​യും (ഒ​ന്ന്) കീ​ഴ​ട​ങ്ങി. ജോ​ഷ് ഫി​ലി​പ്പി​നെ (പൂ​ജ്യം) ഷാ​മി​യും ആ​രോ​ണ്‍ ഫി​ഞ്ചി​നെ (20) ര​വി ബി​ഷ്ണോ​യി​യും ഡി​വി​ല്യേ​ഴ്സി​നെ (28) മു​രു​ഗ​ൻ അ​ശ്വി​നും പു​റ​ത്താ​ക്കി​യ​തോ​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് 8.2 ഓ​വ​റി​ൽ അ​ഞ്ചി​ന് 57ലേ​ക്ക് കൂ​പ്പു​കു​ത്തി.

പി​ന്നീ​ട് ആ​രും കാ​ര്യ​മാ​യ ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തി​യി​ല്ല. മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ബി​ഷ്ണോ​യി​യും അ​ശ്വി​നും കോ​ഹ്‌​ലി​യേ​യും പ​ടി​ക്ക​ലി​നെ​യും വീ​ഴ്ത്തി​യ കോ​ട്രെ​ല്ലു​മാ​ണ് ആ​ർ​സി​ബി​യെ എ​റി​ഞ്ഞി​ട്ട​ത്.

നേ​ര​ത്തെ കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് പ​ഞ്ചാ​ബി​ന് കൂ​റ്റ​ൻ സ്കോ​ർ ന​ൽ​കി​യ​ത്. ഐ​പി​എ​ൽ 13-ാം എ​ഡി​ഷ​നി​ലെ ആ​ദ്യ സെ​ഞ്ചു​റി കു​റി​ച്ച രാ​ഹു​ൽ ഏ​ഴ് സി​ക്സ​റു​ക​ളും 14 ബൗ​ണ്ട​റി​ക​ളും പാ​യി​ച്ചു. 62 പ​ന്തി​ൽ​നി​ന്നാ​ണ് രാ​ഹു​ൽ സെ​ഞ്ചു​റി നേ​ടി​യ​ത്. 191.30 ആ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സ്ട്രൈ​ക്ക് റേ​റ്റ്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ കിം​ഗ്സ് ഇ​ല​വ​ണി​നാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ രാ​ഹു​ലും മാ​യ​ങ്ക് അ​ഗ​ർ​വാ​ളും ചേ​ർ​ന്ന് ഏ​ഴ് ഓ​വ​റി​ൽ 57 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. മൂ​ന്നാം ന​മ്പ​റാ​യെ​ത്തി​യ നി​ക്കോ​ളാ​സ് പു​രാ​നെ (18 പ​ന്തി​ൽ 17) കൂ​ട്ടു​പി​ടി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ അ​ടു​ത്ത വെ​ടി​ക്കെ​ട്ട്. ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ലും 57 റ​ണ്‍​സ് പി​റ​ന്നു. അ​തി​ൽ 32ഉം ​രാ​ഹു​ലി​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു.

ഗ്ലെ​ൻ മാ​ക്സ് വെ​ൽ (അ​ഞ്ച്) വേ​ഗ​ത്തി​ൽ മ​ട​ങ്ങി​യെ​ങ്കി​ലും ക​രു​ണ്‍ നാ​യ​ർ (എ​ട്ട് പ​ന്തി​ൽ 15 നോ​ട്ടൗ​ട്ട്) രാ​ഹു​ലി​ന് പി​ന്തു​ണ ന​ൽ​കി. ഇ​വ​രു​ടെ നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 78 റ​ണ്‍​സ് വാ​രി​ക്കൂ​ട്ടി. വെ​റും 28 പ​ന്തി​ലാ​യി​രു​ന്നു രാ​ഹു​ൽ-​ക​രു​ണ്‍ കൂ​ട്ടു​കെ​ട്ട് 78 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന​ത്. അ​തി​ൽ 20 പ​ന്തി​ൽ രാ​ഹു​ൽ അ​ടി​ച്ചെ​ടു​ത്ത​താ​ക​ട്ടെ 62 റ​ണ്‍​സും.

Post a Comment

0 Comments