Top News

കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹാഘോഷം; നവവരനെ പോലീസ് അറസ്റ്റ് ചെയ്തു

റാസൽഖൈമ: കോവിഡ് 19 സുരക്ഷാ നിയമം ലംഘിച്ച് വിവാഹാഘോഷം നടത്തിയതിന് നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]

നിയമലംഘനത്തിന്റെ വിഡിയോ ഇയാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. റാസൽഖൈമയിലെ ഒരു ഹാളിലായിരുന്നു സാമൂഹിക അകലം പാലിക്കാതെയുള്ള ആഘോഷം.

അറസ്റ്റിലായ ആളെ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനിലെ അടിയന്തര നിവാരണ വിഭാഗത്തിന് കൈമാറി.


കഴിഞ്ഞ ദിവസം കോവിഡ് നിയമലംഘനത്തിന് റാസൽഖൈമയിലെ തന്നെ വിവാഹ ഹാൾ സാമ്പത്തിക വിഭാഗം അടപ്പിച്ചിരുന്നു. കുറ്റക്കാർക്ക് കനത്ത പിഴയും ചുമത്തി. എമിറേറ്റിലെ വിവാഹ ഹാളുകൾക്ക് ജൂൺ അവസാനമാണ് ശക്തമായ കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ച് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്.

Post a Comment

Previous Post Next Post