NEWS UPDATE

6/recent/ticker-posts

ഓട്ടോറിക്ഷാ മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിൽ ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. പുല്ലൂർ എടമുണ്ടയിലെ അനൂപ് (28) ആണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പൊള്ളക്കട അങ്കൺവാടിക്ക് സമീപത്ത് വെച്ചാണ് അപകടം. ഉടനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ട് പോയയെങ്കിലും നില ഗുരുതരമായത്തിനാൽ കണ്ണുരിലെ ആശുപത്രിയിലേക്ക് മാറ്റി.ഒമ്പത് മണിയോടെ മരണപ്പെടുകയായിരുന്നു.

എടമുണ്ടയിലെ പരേതനായ അശോകന്റെയും, ഇന്ദിരയുടെ മകനാണ്. സഹോദരങ്ങൾ :അനീഷ് (ചുമട്ട് തൊഴിലാളി പെരിയ), അനിത .

Post a Comment

0 Comments