Top News

ഉദുമ പഞ്ചായത്തില്‍ ശനിയാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും, പഞ്ചായത്ത് ഓഫിസ് അടച്ചു പൂട്ടിയെന്ന് വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി

ഉദുമ: ഉദുമ പഞ്ചായത്തില്‍ ശനിയാഴ്ച എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു . രാവിലെ 10 മുതല്‍ അഞ്ചു വരെയായിരിക്കും ഇത്. ഹോട്ടലുകളില്‍ 10 മുതല്‍ ഏഴു മണിവരെ പാഴ്‌സല്‍ വിതരണം അനുവദിക്കും. ഞായറാഴ്ച്ചകള്‍ സമ്പുര്‍ണ്ണ ലോക് ഡൗണ്‍ ആയിരിക്കും.[www.malabarflash.com]

ഉദുമ പഞ്ചായത്ത് ഓഫീസില്‍ ബേക്കല്‍, മേല്‍പ്പറമ്പ് പോലിസ് അധികാരികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി അധ്യക്ഷത വഹിച്ചു.
നിരവധി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബേക്കല്‍, കോട്ടിക്കുളം ഉള്‍പ്പെടുന്ന 15, 16 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാകും. തെക്ക് ബേക്കല്‍ പുഴ, വടക്ക് കോട്ടിക്കുളം ജുമാമസ്ജിദ് റോഡ്, കിഴക്ക് കെ.എസ്.ടി.പി.റോഡ്, പടിഞ്ഞാര്‍ അറബി കടലോരം ഇതായിരിക്കും സോണിന്റെ അതിര്‍ത്തികള്‍.
കോവിഡ് നെഗറ്റീവ് ഫലം വന്നവര്‍ക്ക് മാത്രമേ മത്സ്യബന്ധനവും മത്സ്യ വില്പനയും നടത്താന്‍ അനുവാദം നല്‍കുകയുള്ളൂ .
തീരദേശ വാര്‍ഡുകളില്‍ പോസിറ്റീവ് ആകുന്നവരെ നിര്‍ബന്ധമായും സി.എഫ്.എല്‍.ടി.സി.യില്‍ പ്രവേശിപ്പിക്കണം.

ഉദുമ പഞ്ചായത്ത് ഓഫിസ് അടച്ചു പൂട്ടി എന്ന് വാട്‌സ്ആപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന പഞ്ചായത്ത് ഓഫീസ് അടച്ചു പൂട്ടിയെന്ന് സോഷ്യല്‍ മീഡികളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.

Post a Comment

Previous Post Next Post