Top News

തൃക്കരിപ്പൂരില്‍ തിങ്കളാഴ്ച മരണപ്പെട്ട വയോധികയുടെ കോവിഡ് പരിശോധന ഫലം പോസറ്റീവ്

കാസര്‍കോട്: തൃക്കരിപ്പൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ തിങ്കളാഴ്ച മരണപ്പെട്ട വയോധികയുടെ കോവിഡ് പരിശോധന ഫലം പോസറ്റീവ്. വിറ്റാക്കുളത്തെ എംഎ ബീഫാത്തിമ ബീവി (75)യുടെ പരിശോധന ഫലമാണ് പോസറ്റീവായത്.[www.malabarflash.com]

ഇതോടെ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. ജില്ലയില്‍ 27 ആയി.
വാര്‍ധ്യകാല അസുഖത്തെ തുടര്‍ന്ന് ബീഫാത്തിമ ബീവി കഴിഞ്ഞ ആറു വര്‍ഷമായി കിടപ്പിലായിരുന്നു. തൃക്കരിപ്പൂര്‍ പാലിയേറ്റീവ് സൊസൈറ്റിയുടെ പരിചരണത്തിലായിരുന്ന ഇവര്‍ തിങ്കളാഴ്ച വീട്ടില്‍ വച്ചായിരുന്നു മരണപ്പെട്ടത്.
നേരത്തെ ഇവരുടെ വീട്ടില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ സ്രവമെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച ഉച്ചയോടെ ലഭിച്ചത്.
മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഉടുമ്പുന്തല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: കുഞ്ഞാമിന, അശറഫ്, പരേതനായ അബ്ദുല്‍ സലാം. മരുമക്കള്‍: മുഹമ്മദലി, മിസിരിയ, ഉമൈബ. സഹോദരങ്ങള്‍: കുഞ്ഞായിഷ, സൈനബി, പരേതനായ അഹമ്മദ്, മഹമൂദ്, ആയമ്മ.

Post a Comment

Previous Post Next Post