NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം 'പകൽ വീട്ടി'ലെ മൂന്ന് മത്സ്യതൊഴിലാളികൾക്കും കോവിഡ്; പാലക്കുന്നിലെ ചുമട്ടു തൊഴിലാളിയും രോഗം

ഉദുമ: ഇതിനകം കോവിഡ് സ്ഥിരീകരിച്ച 14 മത്സ്യത്തൊഴിലാളികൾക്ക് പുറമെ കോട്ടിക്കുളം തീരദേശത്ത് മുന്ന് പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചു. കോട്ടിക്കുളം വയോജന 'പകൽ വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും ഒരു പുരുഷനുമാണ്‌ ഞായറാഴ്ച രോഗം കണ്ടെത്തിയത്.[www.malabarflash.com]

ആറാട്ട്കടവ് സ്വദേശിയായ പാലക്കുന്നിലെ ഒരു ചുമട്ടു തൊഴിലാളിയും ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ പെടും.

പാലക്കുന്ന് നിലവിൽ കോൺടൈന്മെന്റ് സോണിൽ പെടുന്നുണ്ട്. തിങ്കളാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ മെഡിക്കൽ ഷോപ്പ് , പഴം, പച്ചക്കറി, ബേക്കറി, അവശ്യ സാധന കടകൾ 11 മുതൽ 5 വരെ തുറന്ന് പ്രവർത്തിക്കാമെന്ന് ബേക്കൽ പോലിസ് അറിയിച്ചു.

കോട്ടിക്കുളത്തു രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ളവർ അവരവരുടെ വീടുകളിൽ ക്വാറന്റീനിൽ പോകാൻ നിര്ദേശിച്ചിട്ടുണ്ട്..ഇവരെ നിരീക്ഷിക്കാനും വേണ്ട സഹായങ്ങൾ എത്തിക്കാനും ബീച്ച് റോഡ്, കൃഷ്ണ മഠം, ഗോപാൽപെട്ട തുടങ്ങിയ സ്ഥലങ്ങളിൽ നാട്ടു കൂട്ടായ്മ, 20 പേർ അടങ്ങിയ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലൻ പറഞ്ഞു.

ബേക്കൽ പോലീസ് സ്റ്റേഷൻ അധികാരികളുടെ അറിയിപ്പിൻ പ്രകാരം കാഞ്ഞങ്ങാട്- ചന്ദ്രഗിരി- കാസറകോട് റൂട്ടിൽ ബേക്കൽ, തൃക്കണ്ണാട്ട്, കോട്ടിക്കളം, പാലക്കുന്ന് എന്നീ പ്രദേശങ്ങൾ കണ്ടൈന്റ്മെന്റ് സോണിലാണ്. അതിനാല്‍ഈ പ്രദേശങ്ങളിൽ നിന്നും യാത്രക്കാരെ ബസിൽ കയറ്റുവാനും ഇറക്കുവാനും പാടില്ല എന്ന് അറിയിച്ചു. കോട്ടക്കുന്ന് സ്റ്റോപ്പ് കഴിഞ്ഞാൽ ഉദുമയിൽ മാത്രമേ യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും പാടുള്ളു എന്നും പോലീസ് അറിയിച്ചു.

പാലക്കുന്നിൽ തിങ്കളാഴ്ച രാവിലെ 9 ന് ഹോമിയോ പ്രതിരോധ ഗുളികകൾ വിതരണം ചെയ്യും.

Post a Comment

0 Comments