Top News

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

ദുബൈ: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാകയുടെ വര്‍ണങ്ങളണിഞ്ഞ് ബുര്‍ജ് ഖലീഫ. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ കൂടി പ്രഖ്യാപനമായി രാത്രി 8.45നാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ ഇന്ത്യയുടെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചത്.[www.malabarflash.com]

ദുബൈ ഡൗണ്‍ ടൗണില്‍ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യങ്ങള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. നേരത്തെ സ്വാതന്ത്ര്യ ദിനത്തില്‍ അഭിനന്ദനമറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചിരുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്വാതന്ത്ര്യ ദിന സന്ദേശങ്ങളയച്ചിരുന്നു.

Post a Comment

Previous Post Next Post