Top News

പോലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സി.ഐക്ക് സസ്പെൻഷൻ

കണ്ണൂർ: പോലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സി.ഐയെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരി സി.ഐ സി.ആർ. സിനുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡ്രൈവർ ഷബീറിനെ കണ്ണൂർ എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.[www.malabarflash.com] 

ഇരിട്ടിക്കടുത്തുള്ള യുവതി അസമയത്ത് എറണാകുളം സ്വദേശിയായ സി.ഐക്കൊപ്പം പോലീസ് ജീപ്പിൽ ആളൊഴിഞ്ഞ പ്രദേശത്തുകൂടി സഞ്ചരിച്ചെന്നാണ് പരാതി.

ജില്ല പോലീസ് മേധാവിക്ക് വാട്സ് ആപ്പിൽ കിട്ടിയ പരാതിയിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പി. പ്രേമരാജൻ പ്രാഥമിക അന്വേഷണം നടത്തുകയും തുടർന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.

എന്നാൽ, എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവതിയുമായി അക്കാലത്തുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്‌തെന്നാണ് സി.ഐയുടെ വിശദീകരണം. കണ്ണൂർ അഡിഷണൽ എസ്.പി പ്രജീഷ് തോട്ടത്തിലാണ് തുടരന്വേഷണം നടത്തുന്നത്.

Post a Comment

Previous Post Next Post