Top News

കാസര്‍കോട് വീണ്ടും കോവിഡ് മരണം: മരിച്ചത് കാസര്‍കോട് അണങ്കൂര്‍ പച്ചക്കാട്ടെ 48 കാരി

കാസര്‍കോട്: കാസര്‍കോട് വീണ്ടും കോവിഡ് മരണം. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന  മരിച്ചു. അണങ്കൂര്‍ പച്ചക്കാട്ടെ ടി.എസ്.ഷാഫിയുടെ ഭാര്യ ഖൈറുന്നീസ (48) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.[www.malabarflash.com]

ഇതോടെ ജില്ലയില്‍ കോവിഡ് മരണം രണ്ടായി. ജുലൈ 19ന് ഉപ്പള ഹിദായത്ത് നഗറിലെ നഫീസ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

അഞ്ച് ദിവസം മുമ്പ് പനി ബാധിച്ച ഖൈറുന്നീസയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ പരിശോധന നടത്തിയപ്പോള്‍ ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. നില ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.

ഇവരുടെ മകന്‍ പഴയ ബസ്റ്റാന്റിലെ കടയില്‍ ജോലി ചെയ്തു വരികയാണ്. കട തുറക്കുകയും അടക്കുകയും ചെയ്ത് വന്നിരുന്നത് ഇവരുടെ മകനാണ്. സമീപത്തെ മൊബൈല്‍ കടയിലാന്ന് താക്കോല്‍ സൂക്ഷിക്കാനേല്‍പ്പിച്ചു വന്നിരുന്നത്. മകന്‍ വഴിയാകാം ഖൈറുന്നീസയ്ക്ക് കോവിഡ് ബാധിച്ചതെന്ന സംശയത്തെ തുടര്‍ന്ന് മകന്റെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും പുറത്ത് പോകാറുള്ള മകന്റെ സ്രവപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഉറവിടം വ്യക്തമാകുകയുള്ളു. മേല്‍പ്പറമ്പ് കട്ടക്കാലിലാണ് ഇവരുടെ സ്വന്തം വീട്.

മക്കള്‍: തസ്‌നി, തസ് രീഫ, തഹസീല്‍, സെമീം. മരുമക്കള്‍: മുനീര്‍ ചൂരി, അനീസ് കട്ടക്കാല്‍. സഹോദരങ്ങള്‍: മുനീര്‍, പരേതരായ ഹമീദ്, നാസര്‍.

ഖബറടക്കം കൊല്ലമ്പാടി ഖിളിര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.

Post a Comment

Previous Post Next Post