NEWS UPDATE

6/recent/ticker-posts

നമ്മെ തളർത്താനല്ല, ജീവിതം ഇനിയും ആസ്വദിക്കാൻ നമ്മുക്ക് അവസരം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് പോലീസ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുക

പലഭാഗത്ത് നിന്നും വിളികൾ തുടങ്ങി. പോലീസ് റോഡുകളടച്ചിരിക്കുന്നു, കൺടയ്ൻമെന്റ് പ്രദേശമല്ല, അനാവശ്യ നടപടി എന്നൊക്കെയാണ് പരാതിയും പരിഭവവും.[www.malabarflash.com] 

വിളിക്കുന്നവരുടെ സങ്കടവും മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബോധവും മനസിലാക്കുന്നു. ഒരു വഴി അടച്ചാൽ പുറത്തുപോകാൻ ആ വഴി മാത്രം ആശ്രയിക്കേണ്ടവർക്കു മാത്രമേ അതുമൂലമുള്ള ദുരിതം മനസ്സിലാവുകയുള്ളു. പക്ഷെ ഏത് ദുരിതവും നമുക്കു വേണ്ടിയും നാടിനു വേണ്ടിയും സഹിക്കാൻ നാം തയ്യാറാകേണ്ട ഘട്ടമാണിത്.

ഇന്നത്തെ ദിവസത്തിന്റെ ഗൗരവം നാമെല്ലാവരും ഉൾക്കൊള്ളണം. നമ്മുടെ ഉള്ളും ഉടലും തളർന്ന ദിവസം. ഒരു ദിവസം അൻപതിലധികം ആളുകളിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ന് 41 സമ്പർക്ക രോഗികളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ഇതുവരെ വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള പോസിറ്റീവ് കേസ്സുകൾ നമ്മെ ഞെട്ടിപ്പിക്കുന്നു. ചില കേസ്സുകളിൽ ഉറവിടം പോലും കണ്ടെത്താൻ കഴിയുന്നില്ല. അതീവ ജാഗ്രത കൈക്കൊളേണ്ട സാഹചര്യമാണിതെന്ന് മനസ്സിലാക്കുന്നതിൽ നാം പരാജയപ്പെട്ടാൽ നമ്മുടെ ജീവിതവും നമ്മുടെ നാടുമാണ് പരാജയപ്പെടുക. 

വൈറസ് എവിടെയൊക്കെ ഉണ്ടെന്നും എവിടെവെച്ചാണ് നമ്മെ കീഴ്പ്പെടുത്തുകയെന്നും പറയാൻവയ്യ. അത്കൊണ്ടാണ് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും ചിലയിടങ്ങളിൽ പോകരുതെന്നും പോലീസ് പറയുന്നത്. പക്ഷെ ആ പോലീസ് എല്ലായിടങ്ങളിലും സ്വന്തം ജീവൻ മറന്നും വൈറസിനെ വകവെക്കാതെയും നമ്മുക്ക് വേണ്ടി കാവലിരിക്കുന്നു. അവരുടെ വാക്കുകൾ അരോചകമായി തോന്നിയാലും സഹിക്കുക, നാടിനു വേണ്ടി. 

സമ്പൂർണ്ണ ലോക് ഡൗൺ കാലത്ത് പ്രയാസങ്ങൾ ഏറെ ഉണ്ടായിട്ടും നിയമങ്ങൾ നാം അനുസരിച്ചു. അതിന്റെ ഗുണവും കിട്ടി. നമ്മെ തളർത്താനല്ല, ജീവിതം ഇനിയും ആസ്വദിക്കാൻ നമ്മുക്ക് അവസരം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് പോലീസ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുക. സമ്പൂർണ്ണ ലോക് ഡൗണിലേക്ക് പോകാൻ ആരും ഇഷ്ടപ്പെടുന്നില്ല. 

ഇപ്പോൾ ഉള്ള നിയന്ത്രണങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് മാറാതിരിക്കാൻ ജനങ്ങളുടെ സഹകരണം ജില്ലാഭരണകൂടം അഭ്യർത്ഥിച്ചത് അത്കൊണ്ടാണ്. നമുക്കൊന്നിച്ചുനിന്ന് മഹാമാരിയെ തോൽപ്പിക്കാം.

Post a Comment

0 Comments