Top News

കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിl

തിരുവനന്തപുരം : യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. ആക്കുളത്തെ വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ്

ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പോലീസെത്തി ജയ്‌ഘോഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ജയ്‌ഘോഷിന് ബോധമുണ്ടായിരുന്നതായും പൊട്ടിക്കരഞ്ഞാതയും ആദ്യം അദ്ദേഹത്തെ കണ്ട നാട്ടുകാരനായ ബെന്നി മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും ഒരു പങ്കുമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം വളിച്ചു പറഞ്ഞു.

അദ്ദേഹത്തെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഗണ്‍മാന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും ആത്മഹത്യക്ക് ശ്രമിച്ചേക്കാമെന്നും കുടുംബം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞതായും കുടുംബം പറഞ്ഞിരുന്നു.

നേരത്തെ അദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് കുടുംബം തുമ്പ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിന്നു.

Post a Comment

Previous Post Next Post