NEWS UPDATE

6/recent/ticker-posts

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മറുനാടന്‍ തൊഴിലാളി മരിച്ചു

ഉദുമ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മറുനാടന്‍ തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ ഹരീഷ്പൂര്‍ നാദിയ കൃഷ്ണ നഗറിലെ സുഭഘോഷിന്റെ മകന്‍ മണി ശങ്കര്‍ (32) ആണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഉദുമയിലാണ് അപകടം. ഒറ്റയ്ക്ക് താമസിക്കുന്ന മണി ശങ്കര്‍ മുറിക്ക് പുറത്തെ വീതി കുറ ഞ്ഞ പാര്‍ശ്വഭിത്തിയിലിരിക്കുമ്പോള്‍ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് പേലീസ് നിഗമനം.
നാട്ടുകാരും കെട്ടിടമുടമയും ചേര്‍ന്ന് ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലു പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി പയ്യന്നൂര്‍ എത്തിയപ്പോള്‍ മരിച്ചു.
മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറി യില്‍. ബന്ധുക്കളെ വിവര മറിയിച്ചിട്ടുണ്ടെന്നും, മൂന്ന് ദിവസം വരെ കാത്തിരിന്നിട്ടും ബന്ധുക്കളെത്തിയില്ലെങ്കില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുെന്നും ബേക്കല്‍ എസ്.ഐ.പി. അജിത്ത് കുമാര്‍ അറിയിച്ചു

Post a Comment

0 Comments