Top News

വന്ദേ ഭാരത് വിമാന ടിക്കറ്റ് ഇനി ട്രാവല്‍ ഏജന്‍സികള്‍ വഴിയും

അബുദാബി:വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തിലെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ടിക്കറ്റിനായി സ്ഥാനപതി കാര്യാലയത്തിലെയും കോണ്‍സുലേറ്റിലെയും ഫോണ്‍ വിളിക്ക് കാത്തിരിക്കേണ്ടതില്ല. വന്ദേ ഭാരത് വിമാനത്തിലേക്കുള്ള ടിക്കറ്റ് അംഗീകൃത ഏജന്‍സികള്‍ കൂടാതെ ഇനി മുതല്‍ ഓണ്‍ലൈന്‍, ട്രാവല്‍ ഏജന്‍സി എന്നിവ വഴിയും ലഭ്യമാകും.[www.malabarflash.com]
ജൂലൈ മൂന്ന് മുതല്‍ 14 വരെയുള്ള വിമാനത്തിലെ ടിക്കറ്റുകളാണ് ഇത്തരത്തില്‍ ലഭ്യമാകുക. ഇന്ന് വൈകിട്ട് ഏഴ് മുതലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വെബ്‌സൈറ്റ് യാത്രക്കാര്‍ക്കായി ഈ സൗകര്യം ഒരുക്കിയത്. കഴിഞ്ഞ ഒരു മാസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസില്‍ നിന്നും നേരിട്ട് നല്‍കിയിരുന്ന ടിക്കറ്റാണ് പഴയ രീതിയിലായത്.

അബുദാബി, അല്‍ ഐന്‍, ദുബൈ, ഷാര്‍ജ, ഫുജൈറ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകള്‍ കൂടാതെ, ട്രാവല്‍ ഏജന്‍സികള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ലഭിക്കും

Read more http://www.sirajlive.com/2020/06/28/428149.html




Post a Comment

Previous Post Next Post