Top News

കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി (49) നെയാണ് വെള്ളിയാഴ്ച രാവിലെ കാണതായത്.[www.malabarflash.com]

ചിറയിന്‍കീഴ് അയന്തി കടവിന് സമീപം വാമനപുരം ആറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ആറ്റിങ്ങല്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ സംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തുനിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ടു മണിക്കൂറോളം വെള്ളിയാഴ്ച  ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇളയെ കണ്ടെത്താനായിരുന്നില്ല. സെക്രട്ടേറിയേറ്റിലെ റിക്കോര്‍ഡ്‌സ് വിഭാഗം അണ്ടര്‍ സെക്രട്ടറിയാണ്.

Post a Comment

Previous Post Next Post