Top News

മുക്കുപണ്ടപണയതട്ടിപ്പ് : സൂത്രധാരന്‍ പിടിയില്‍

കൊച്ചി: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. തൃശൂര്‍ അത്താണി കുന്നത്തു പീടി കയില്‍ സബീര്‍ (36) ആണ് പെരുമ്പാവൂരില്‍ പിടിയിലായത്. ഇരുപതോളം കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.[www.malabarflash.com] 

അല്ലപ്രയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉടമയ്ക്ക് സംശയം തോന്നി പോലിസിനെ അറിയിക്കുകയായിരുന്നു . പോലിസ് വരുന്നതറിഞ്ഞ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലിസ് പിന്തുടര്‍ന്ന് ഇയാളെ പിടിക്കുകയായിരുന്നു. 

ഇതിനു മുമ്പ് സമാന രീതിയില്‍ തട്ടിപ്പു നടത്തിയ ഇയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ലോക്ഡൗണിന് മുമ്പാണ് പുറത്തിറങ്ങിയത്. എസ്എച്ച്ഒ ജയകുമാര്‍, എസ്‌ഐ റിന്‍സ് തോമസ്, എഎസ്‌ഐ രാജേന്ദ്രന്‍, രാജു ജേക്കബ്ബ്, സിപിഒ പ്രജിത്, നിഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post