Top News

അബ്ബാസ് ഹാജി പെരിയടുക്കം നിര്യാതനായി

കാസർകോട് : കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പുളിക്കൂർ ഉപാധ്യക്ഷൻ അബ്ബാസ് ഹാജി പെരിയടുക്ക നിര്യാതനായി. എസ് വൈ എസ് പുളിക്കൂർ യൂണിറ്റിന്റെ ദീർഘകാല ട്രഷററായിയിരുന്നു. സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സഹകാരിയായിരുന്നു.[www.malabarflash.com]

പരേതരായ കുഞ്ചാർ മൂസയുടെയും ആസ്യമ്മയുടെയും മകനാണ്. 
മക്കൾ: ഇബ്രാഹീം ഖലീൽ ഖത്തർ, അമീറലി പെരിയടുക്കം, ഹനീഫ്, ആരിഫ. 
മരുമകൻ: ഹകീം തളങ്കര
സഹോദരങ്ങൾ മൊയ്തീൻകുട്ടി, പി എം അബ്ദുല്ല ഹാജി, പെരിയടുക്ക, ഇബ്രാഹീം മുസ്ലിയാർ പുളിക്കൂർ, ആയിശ, ബീഫാത്തിമ, നബീസ, മറിയമ്മ, പരേതനായ മമ്മിഞ്ഞി ഹാജി പെരിയടുക്കം. 

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ ഉപാധ്യക്ഷൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാൻ കരിവെള്ളൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ബശീർ പുളിക്കൂർ തുടങ്ങിയവർ അനുശേചിച്ചു.

Post a Comment

Previous Post Next Post