Top News

വയറുവേദനയുമായി എത്തിയ രോഗിയുടെ മൂത്രാശയത്തില്‍ ഫോണിന്റെ ചാര്‍ജിങ് കേബിള്‍

ഗുവാഹാത്തി: കടുത്ത വയറുവേദനയുമായയി എത്തിയ രോഗിയുടെ മൂത്രാശയത്തില്‍ നിന്ന് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ പുറത്തെടുത്തു. അസ്സമിലെ ഗുവാഹാത്തിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 30 വയസുള്ള യുവാവിന്റെ മൂത്രാശയത്തില്‍ നിന്നാണ് കേബിള്‍ പുറത്തെടുത്തത്.[www.malabarflash.com] 

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇയാള്‍ ഡോക്ടറിനോട് പറഞ്ഞത് താന്‍ അബദ്ധവശാല്‍ ഹെഡ്‌ഫോണ്‍ വിഴുങ്ങിയെന്നാണ്. തുടര്‍ന്ന് ഡോക്ടര്‍ എന്‍ഡോസ്‌കോപ്പി പരിശോധന നടത്തിയെങ്കിലും വയറ്റിലെവിടെയും ഹെഡ്‌ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല.

എന്നാല്‍ വേദന നിലനില്‍ക്കുന്നതിനാല്‍ ഇയാളുടെ വയറിന്റെ എക്‌സ്-റേ എടുക്കാന്‍ തീരുമാനിച്ചു. എക്‌സ്-റേ പരിശോധിച്ച ഡോക്ടര്‍ ഞെട്ടിപ്പോയി. യുവാവിന്റെ മുത്രാശയത്തിനുള്ളിലായി ചുരുണ്ടുകൂടി കിടക്കുന്ന നിലയില്‍ എന്തോ വസ്തു കാണപ്പെടുകയായിരുന്നു.

തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക വിധേയനാക്കി അത് പുറത്തെടുത്തപ്പോഴാണ് ഫോണ്‍ ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന തരത്തിലുള്ള കേബിളാണെന്ന് മനസിലാകുന്നത്.

ഈ കേബിള്‍ ഇയാള്‍ വിഴുങ്ങിയതല്ലെന്നും മറിച്ച് സ്വയംഭോഗത്തിനിടെ ലിംഗത്തില്‍ കൂടി ഉള്ളിലേക്ക് തള്ളിക്കയറ്റിയതാകാനാണ് സാധ്യതയെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. വല്ലിയുള്‍ ഇസ്ലാം പറയുന്നത്. തന്റെ 25 വര്‍ഷത്തെ കരിയറിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമായാണ് അഭിമുഖീകരിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

ലൈംഗിക സംതൃപ്തി ലഭിക്കാനായി ഇത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള പ്രവണതയുള്ള ആളാണ് ഈ യുവാവെന്നാണ് ഡോക്ടര്‍ പറയുന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post