Top News

കഞ്ചാവ് കേസില്‍ പ്രതികള്‍ ആശുപത്രിയിലെ ക്വാറന്റൈനില്‍ നിന്നും രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത രണ്ട് പ്രതികൾ രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ക്വാറന്റൈനിൽ താമസിച്ചു വരുന്നതിനിടെ ബുധനാഴ്ച രാത്രി രക്ഷപ്പെട്ടു.[www.malabarflash.com]

ഇന്നോവ കാറില്‍ കടത്തിയ ആറ് കിലോ കഞ്ചാവുമായി ജൂൺ 2ന് രാവിലെ മൂന്ന് പേർ കുമ്പള പോലീസിന്റെ പിടിയിയിരുന്നു. ഈ കേസിലെ പ്രതികളായ തലശ്ശേരി മുഴപ്പിലങ്ങാടി സ്വദേശി സല്‍മാന്‍ മിന്‍ഷാദ് (22), തലശ്ശേരി കസ്റ്റംസ്‌ റോഡിലെ അര്‍ഷാദ്(23), എന്നിവരാണ് രക്ഷപ്പെട്ടത്.

ഇവരെ പിടികൂടാൻ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് അധികാരികൾ അറിയിച്ചു.

Post a Comment

Previous Post Next Post