Top News

പൂജയിലൂടെ രോഗമുക്തി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ

കൊച്ചി: പൂജ ചെയ്തു അസുഖം മാറ്റി കൊടുക്കാമെന്നു പറഞ്ഞു പരിചയപ്പെട്ട ശേഷം പ്രായമായ സ്ത്രീയെയും മകളേയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്തയാളെ കൊച്ചി സെൻട്രൽ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശി അലക്സാണ് പിടിയിലായത്.[www.malabarflash.com]

തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയുമാണ് ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎ യിൽ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയത്ത് ഇവരുടെ ഹൃദയ സംബന്ധമായ അസുഖം മാറ്റാൻ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി ഇയാൾ 16 ലക്ഷം രൂപ കൈവശപ്പെടുത്തി.

അതിനു ശേഷം ഇവരുടെ എടിഎം കാർഡ് തട്ടിയെടുത്ത് 45 ലക്ഷത്തോളം രൂപ പിൻവലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങുകയും ചെയ്തു. പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ഇവർ പോലീസിൽ പരാതിപ്പെട്ടത്. തട്ടിയെടുത്ത പണം കൊണ്ട് അലക്സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈൽ ഫോണുകളും ആഡംബര ബൈക്കും മറ്റും വാങ്ങിയതായി പോലീസ് കണ്ടെത്തി

Post a Comment

Previous Post Next Post