ഷാർജ: ഗൾഫിൽ മറ്റൊരു മലയാളി വ്യവസായി കൂടി കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ. സ്പേസ് സൊലൂഷൻസ് ഇൻറർനാഷണൽ ഗ്രൂപ്പ് ഡയറക്ടർ അജിത് തയ്യിലിനെയാണ് ഷാർജ ടവറിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം, അജിത്തിന്റെ മരണം ജീവനൊടുക്കിയതാണെന്ന സൂചന ഷാർജ പോലീസ് നൽകി.[www.malabarflash.com]
കേരള പ്രീമിയർ ലീഗ് (കെപിഎൽ-ദുബൈ) ക്രിക്കറ്റ് ടൂർണമെൻറ് ഡയറക്ടർ കൂടിയായിരുന്നു ദുബായിയിൽ താമസക്കാരനായ അജിത്. തിങ്കളാഴ്ച പുലർച്ചെ ഷാർജയിലേക്കു വാഹനമോടിച്ച് എത്തി. പിന്നീട് കെട്ടിടത്തിൽനിന്നു താഴേക്കു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം ഫോറൻസിക് മോർച്ചറിയിലേക്കു മാറ്റി.
രണ്ടു കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പമാണ് കണ്ണൂർ സ്വദേശിയായ അജിത് താമസിച്ചിരുന്നത്. അജിത് വീട്ടിൽനിന്നു പോയതു കുടുംബാംഗങ്ങൾ അറിഞ്ഞിരുന്നില്ലെന്നു സുഹൃത്തായ അഡ്വ. ടി.കെ. ഹാഷിക് പറഞ്ഞു.

കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള അജിത് ദുബൈയിൽ ഒട്ടേറെ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വർക്ക്ഷോപ്പ്, കോൾഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന സ്പെയ്സ് മാക്സ് എന്ന കന്പനി നടത്തുകയായിരുന്നു.
വിവിധ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം. ഗൾഫിൽ രണ്ടു മാസത്തിനിടെ കെട്ടിടത്തിൽനിന്നു വീണു മരിക്കുന്ന രണ്ടാമത്തെ മലയാളി വ്യവസായിയാണ് അജിത്. ഏപ്രിലിൽ മലയാളി വ്യവസായിയായ ജോയ് അറയ്ക്കൽ സമാനമായ രീതിയിൽ മരിച്ചിരുന്നു.
പനങ്കാവിലെ ശ്രീനിധിയില്‍ പദ്മനാഭന് നായര്‍-നന്ദിനി ദമ്പതികളുടെ മകനാണ് അജിത്. ഭാര്യ: ബിന്ദു. മക്കള്‍: അമര്‍ (ബിസിനസ്, ദുബൈ), ലക്ഷ്മി (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: അനില്‍ (ദുബൈ), അജീഷ് (ബംഗളൂരു).
0 Comments