Top News

സർക്കാൻ ക്വാറന്റൈൻ കേന്ദ്രത്തിൽ യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം: ഒരാൾ പിടിയിൽ

ബംഗളൂരു: സർക്കാർ ക്വാറന്റൈൻകേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com]

സുബ്രഹ്മണ്യനഗർ സ്വദേശി ജയ്ശങ്കറാണ് പിടിയിലായത്. മുംബയിൽ നിന്ന് തിരിച്ചെത്തിയതിനെ തുടർന്ന് ഇതേ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ.

കുളിക്കാൻ കയറിയ ഒരു യുവതിയെ കുളിമുറിയിൽ കയറിയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇതോടെ യുവതി സ്വന്തം മുറിയിലേക്ക് ഓടിരക്ഷപ്പെട്ടു. ഇതിനിടെ മറ്റൊരു മുറിയിൽ കയറിയ ജയ്ശങ്കർ അവിടെയുണ്ടായിരുന്ന യുവതിയെയും ഉപദ്രവിക്കാൻ ശ്രമിച്ചു. നിലവിളികേട്ട് മറ്റുമുറികളിലുണ്ടായിരുന്നവർ ഓടിയെത്തിയാണ് ജയ്ശങ്കറിനെ പിടികൂടിയത്. 

തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊവിഡ് പരിശോധനയുടെ ഫലം വന്നശേഷം ഇയാളെ ജയിലിലടയ്ക്കുമെന്നാണ് പോലീസ് പറയുന്നത്.

Post a Comment

Previous Post Next Post