Top News

അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് കാര്‍ പഞ്ഞുകയറി; യുവനടനുള്‍പ്പടെ മൂന്ന് മരണം

കൊച്ചി: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് കാർ പാഞ്ഞു കയറി യുവനടനുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ചലച്ചിത്ര താരം ബേസില്‍‌ ജോര്‍ജ്, അശ്വിൻ ജോയ്, നിതിൻ എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും വാളകം സ്വദേശികളാണ്.[www.malabarflash.com]

വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജ്, സിജി ദമ്പതികളുടെ മകനാണ് ബേസില്‍. പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് ബേസില്‍ സിനിമയിലെത്തിയത്. 

അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും മൂന്ന് അതിഥി തൊഴിലാളികൾക്കും അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ നിയന്ത്രണം വിട്ട് പാഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലേക്ക് പാഞ്ഞ് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Post a Comment

Previous Post Next Post