Top News

കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

കൂറ്റനാട്:  പ്രമുഖ പണ്ഡിതനും സമസ്ത മുന്‍ കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റുമായ കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍ (79) ചെരിപ്പൂര്‍ അന്തരിച്ചു.[www.malabarflash.com]

ശനിയാഴ്ച  പുലര്‍ച്ചെ നാല് മണിക്ക് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത പട്ടാമ്പി താലൂക്ക് പ്രസിഡന്റ്, ചെരിപ്പൂര്‍ മര്‍കസ് അല്‍ ബിലാല്‍ കോളജ് മുഖ്യരക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

1974 ല്‍ സമസ്ത എറണാകുളം ജില്ലാ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങിലാണ് പഠനം. 

ശംസുല്‍ ഉലമ ഇ. കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ സി ജമാലുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. തെക്കന്‍കേരളത്തിലെ വിവിധ ജില്ലകളില്‍ ദീര്‍ഘകാലം മുദരിസായും ഖത്വീബായും സേവനമനുഷ്ഠിച്ചു. ചെരിപ്പൂര്‍ ബിലാല്‍ കോളജ് സ്ഥാപകനാണ്.

Post a Comment

Previous Post Next Post