Top News

ശിശു സേവ മന്ദിരത്തിൽ പെരുന്നാൾ ആഘോഷവുമായി കോട്ടിക്കുളം ഇസ്ലാമിക്‌ സോഷ്യൽ വെൽ ഫയർ അസോസിയേഷൻ

ഉദുമ: പെരുന്നാൾ ദിനത്തിൽ ശിശു ക്ഷേമ സമിതിയുടെ ശിശു സേവ മന്ദിരത്തിൽ കോട്ടിക്കുളം ഇസ്ലാമിക്‌ സോഷ്യൽ വെൽ ഫയർ അസോസിയേഷൻ(കിസ്‌വ) പെരുന്നാൾ ആഘോഷിച്ചു.[www.malabarflash.com]

അന്തേവാസികളയ കുഞ്ഞുങ്ങൾക്ക് പെരുന്നാൾ കിറ്റും പുതുവസ്ത്രങ്ങളും ഭക്ഷണവും നൽകിയായിരുന്നു കിസ്‌വ യുടെ പെരുന്നാൾ ആഘോഷം. പെരുന്നാൾ ദിനത്തിൽ ശിശു മന്ദിരത്തിൽ എത്തിയ കിസ്‌വ ഭാരവാഹികളെ ജീവനക്കാരും സമിതി വെൽ ഫയർ കമ്മിറ്റി അംഗം മധു മുദിയാക്കലും ചേർന്ന് സ്വീകരിച്ചു.

കിസ്‌വ ജനറൽ സെക്രട്ടറി കെ ബി കാദർ ഹാജി, ഹനീഫപാലക്കുന്നു, താജുദ്ധീൻഎംകെ, കാസിം പൈക്കത്ത്,  ഇഖ്ബാൽ കരിപ്പോടി, ബി എം എ മുഹമ്മദ്‌, ജാഷിർ പാലക്കുന്ന്, നാസ്സർകപ്പിൽ,  ജുനൈദ് ബി എം എ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post