Top News

ലോക്ക്ഡൗണ്‍ കാലത്ത് ശമ്പളം നിര്‍ബന്ധമാക്കിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ ശമ്പളം നല്‍കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മാര്‍ച്ച് 29നു ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് ലോക്ക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തിച്ചില്ലെങ്കിലും ശമ്പളം നല്‍കിയിരിക്കണമെന്ന് ഉത്തരവുണ്ടായിരുന്നത്.[www.malabarflash.com]

ഈ ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അനുബന്ധത്തില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്‍വലിച്ചത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

ശമ്പളം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്ത കമ്പനികള്‍ക്കെതിരേ കടുത്ത നടപടികളൊന്നും വേണ്ടതില്ലെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടപടികളെന്നാണറിയുന്നത്. സര്‍ക്കാര്‍ നടപടിയെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post