മലപ്പുറം: കുവൈറ്റിൽനിന്ന് തിരിച്ചെത്തിയഗർഭിണിയായ യുവതിക്കും മകനും കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതിന് കൊച്ചിവഴിയെത്തിയ തിരൂർ ബിപി അങ്ങാടി സ്വദേശി ഇരുപത്തേഴുകാരിക്കും മൂന്ന് വയസുള്ള മകനുമാണ് രോഗബാധയെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.[www.malabarflash.com]
ഇവർ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ ഗൾഫിൽനിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികൾ ആറായി.
ഇവർ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ ഗൾഫിൽനിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികൾ ആറായി.
കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന അബുദാബിയിൽ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയും കുവൈറ്റിൽനിന്നെത്തിയ കരുളായി പാലാങ്കര സ്വദേശിയും മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലുണ്ട്.
ദുബൈയിൽനിന്നെത്തിയ കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അബുദാബിയിൽ നിന്നെത്തിയ എടപ്പാൾ നടുവട്ടം സ്വദേശി കളമശേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
കുവൈറ്റിലെ അബ്ബാസിയയിൽ ഭർത്താവിനും ഭർതൃപിതാവിനുമൊപ്പമായിരുന്നു ഇപ്പോൾ രോഗം സ്ഥിരീകരിച്ച യുവതിയും മകനും.
0 Comments