Top News

യു.എ.ഇയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 796 കോവിഡ് കേസുകള്‍; മരണസംഖ്യ 214 ആയി

ദുബൈ: യു.എ.ഇയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 796 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 22,627 ആയി.[www.malabarflash.com]

നാല് വൈറസ് ബാധിത മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ യു.എ.ഇയില്‍ മരണസംഖ്യ 214 ആയി

603 പേര്‍ ഇന്ന് രോഗമുക്തരായതോടെ രാജ്യത്തെ വൈറസ് മുക്തരുടെ ആകെ എണ്ണം 7,931 ആയി.

കൊവിഡ് റാപ്പിഡ് ടെസ്റ്റ് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) നിര്‍ത്തലാക്കി. സ്വകാര്യ ആശുപത്രികളോട് റാപ്പിഡ് ടെസ്റ്റുകള്‍ നടത്തരുതെന്നും ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപനങ്ങളോട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വില്‍ക്കരുതെന്നും ഡിഎച്ച്എ നിര്‍ദ്ദേശം നല്‍കി. രോഗം സ്ഥിരീകരിക്കുന്നതിലെ കൃത്യത കുറവായതിനാലാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post