NEWS UPDATE

6/recent/ticker-posts

സാന്ത്വന തീരത്ത് ഒറ്റയാനായി ടൈഗര്‍ സമീര്‍

ബേക്കല്‍: നാടും നഗരവും കോറോണ വൈറസ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ലേക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ അന്നന്ന് ജോലി ചെയ്ത് ജീവിക്കുന്ന പാവങ്ങളുടെ അവസ്ഥ സങ്കടത്തിലായി. ഗള്‍ഫിലും കോവിഡ് പടര്‍ന്ന് പിടിച്ചതോടെ പ്രവാസിയുടെ വീടുകളും പട്ടിണിയിലേക്ക് നീങ്ങി.[www.malabarflash.com]

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന കുടുംബത്തിലേക്ക് രണ്ട് കൈയ്യിലും ഭക്ഷണ സാധനങ്ങളുമായി കയറിവരികയാണ് സെമീര്‍ എന്ന ചെറുപ്പക്കാരന്‍. നിശ്ശബ്ദമായ സേവനത്തിലൂടെ ഏവരുടേയും ഹൃദയത്തില്‍ ഇടം നേടിയ ഈ പൊതുപ്രവര്‍ത്തകന്‍ കാരുണ്യത്തിന്റെ നേര്‍രൂപമാണ്.

ഇടത്തരക്കാരെ തേടിപ്പിടിച്ച് അവര്‍ക്കുള്ള ആഹാര സാധനങ്ങള്‍ ഒരാളെയും സഹായത്തിന് കൂട്ടാതെ സ്വന്തം വാഹനം ഉപയോഗിച്ച് ,സ്വന്തം പണം കൊണ്ട് ഇതുപോലുള്ള നന്മകള്‍ പാവപ്പെട്ടവരിലേക്ക് അവന്‍ കടന്നു ചെല്ലുകയും ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്നു .

വളരെ പാവപ്പെട്ടവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടിയും, പണമുള്ളവര്‍ സ്വയം കണ്ടെത്തുകയും ചെയ്യുന്ന ആഹാര സാധനങ്ങള്‍. പക്ഷെ, ആരുടെ മുന്നിലും കൈനീട്ടാതെ, ഒന്നിനും കാത്തുനില്‍ക്കാതെ, ആത്മാഭിമാനം പണയം വെക്കാതെ നിസ്സാഹതയിലായിപ്പോയ ഇടത്തരക്കാര്‍, അവരെപ്പോലുള്ളവരെയാണ് ഈ കൊറോണ കാലത്ത് ഏവരും ചേര്‍ത്ത് പിടിക്കേണ്ടത് .അതാണ് സമീര്‍ ചെയ്തുപോരുന്നതും .

കഷ്ടപ്പാട് കൊണ്ട് വാങ്ങുന്നവരുടെ നിസ്സഹായതയ്ക്കും വേദനക്കുമപ്പുറം അവരെ ഒരു പ്രദര്‍ശന വസ്തുവാക്കി സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലൂടെയും സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നത് മുതല്‍ പാവങ്ങളുടെ കയ്യില്‍ കൊടുക്കുന്നത് വരെയുള്ള 'ഇളിച്ചു' നിന്നു കൊണ്ടുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്ത് സ്വയം തരം താഴുന്നവര്‍ക്കിടയില്‍ സമീര്‍ മാതൃകയാവുകയാണ്.

ബേക്കല്‍ ഹദ്ദാദ് നഗറിലെ അലി-ആസ്യ ദമ്പതികളുടെ മകനായ സെമീര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ പളളിക്കര, ഉദുമ, പുല്ലൂര്‍ പെരിയ, അജാനൂര്‍ പഞ്ചായത്തിലെ 350 ഓളം കുടുംബങ്ങള്‍ക്കാണ് ഭക്ഷണസാധനങ്ങളടങ്ങുന്ന കിററ് എത്തുച്ചു നല്‍കിയത്.
ലോക്ക്ഡൗണ്‍ മെയ് 03 വരെ നീട്ടിയതോടെ എത്രയോ കുടുംബങ്ങള്‍ ദുരിതത്തിലാവുമെന്ന് മനസ്സിലാക്കി കൂടുതല്‍ പേരിലേക്ക് സഹായങ്ങള്‍ എത്തിക്കാനുളള ഓട്ടത്തിലാണ് ടൈഗര്‍ സെമീര്‍ എന്ന സെമീര്‍

Post a Comment

0 Comments