Top News

വിമാന കമ്പനികളോട് ബുക്കിംഗ് നിർത്താൻ ആവശ്യപ്പെട്ട് ഡിജിസിഎ

വിമാന ടിക്കറ്റ് ബുക്കിംഗിലുള്ള ആശയക്കുഴപ്പങ്ങൾ നിലനിൽക്കെ മെയ് നാലിനുള്ള ബുക്കിംഗ് എടുക്കൽ നിർത്തണമെന്ന് വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടര്‍ ജനറലിന്‍റെ (ഡിജിസിഎ) നിർദേശം.[www.malabarflash.com]

രാജ്യാന്തര- ആഭ്യന്തര വിമാന സർവീസുകൾ എപ്പോൾ പുനഃരാരംഭിക്കണം എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും ഡിജിസിഎ വ്യക്തമാക്കി.

മന്ത്രിമാരും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം. ട്രെയിൻ സർവീസിന്റെ കാര്യവും മന്ത്രിമാർ പരാമർശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് മന്ത്രിമാർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അറിയിപ്പ് കിട്ടിയ ശേഷമേ ഇക്കാര്യങ്ങളിൽ തീരുമാനം ആകാവൂ എന്നും മന്ത്രിമാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

നേരത്തെ ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചിരുന്നു. കേന്ദ്ര സർക്കാർ ട്രെയിൻ, വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടികൾ.

Post a Comment

Previous Post Next Post