NEWS UPDATE

6/recent/ticker-posts

കോവിഡ് ബാധിച്ച് ഡൽഹിയിൽ നവജാത ശിശു മരിച്ചു; മ​ധ്യ​പ്ര​ദേ​ശി​ൽ 12 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നും കൊറോണ

ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ഡൽഹിയിൽ നവജാത ശിശു മരിച്ചു. 45 ദിവസം പ്രായമുള്ള ശിശുവാണ് മരിച്ചു.[www.malabarflash.com]

ഏപ്രിൽ 16നാണ് കുട്ടിക്ക് കോവിഡ് പോസീറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായി. രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുട്ടി.

അതെ സമയം മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ 12 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കു​ഞ്ഞി​ന് രോ​ഗം പ​ക​ർ​ന്ന​ത് ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണെ​ന്ന് സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കു​ഞ്ഞി​നെ പ​രി​ച​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഭോ​പ്പാ​ലി​ലെ സു​ൽ​ത്താ​നി​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​മ്മ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Post a Comment

0 Comments