Top News

മെയ് 15വരെ ഭാഗിക ലോക്ക്ഡൗണ്‍ തുടരണമെന്ന് കേരളം കേന്ദ്രത്തോട്

തിരുവനന്തപുരം: മെയ് 15 വരെ ഭാഗിക ലോക്ക്ഡൗണ്‍ തുടരണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ശ്രദ്ധയോടെ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.[www.malabarflash.com]

മെയ് 15വരെ ഭാഗികമായി ലോക്ഡൗണ്‍ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ചു. അന്നത്തെ സാഹചര്യം അനുസരിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളില്‍ ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാംപില്‍ കഴിയുന്നവര്‍, ലോക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരുള്‍പ്പെടെ ഉള്ളവര്‍ക്ക് തിരികെ എത്താന്‍ വിമാനയാത്രാക്കൂലി കേന്ദ്രം വഹിക്കണം എന്ന് അഭ്യര്‍ഥിച്ചു. 

ലോക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണം. ഹ്രസ്വകാല സന്ദര്‍ശനത്തിനായി വിദേശത്തു പോയവര്‍, ജീവിത ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവര്‍, ചികില്‍സാ സഹായം ആവശ്യമുള്ളവര്‍ തുടങ്ങിയവരെ വിദേശത്തുനിന്ന് കൊണ്ടുവരാന്‍ പ്രഥമ പരിഗണന നല്‍കണം. അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാന്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ വേണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post