Top News

സംസ്ഥാനത്ത് 6 പേർക്ക് കൂടി കോവിഡ്; 6 പേരും കണ്ണൂർ ജില്ലക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച  6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 6പേരും കണ്ണൂർ ജില്ലക്കാരാണ്.[www.malabarflash.com]

ഇതിൽ 5പേർ വിദേശത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു.

തിങ്കളാഴ്ച 21പേരുടെ ഫലം നെഗറ്റീവായി. കാസറകോട്  19, ആലപ്പുഴ 2
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. 114പേര്‍ ചികിൽസയിലുണ്ട്. 46323 പേർ നിരീക്ഷണത്തിലുണ്ട്. 45925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ.

തിങ്കളാഴ്ച 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19756 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19074 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.


Post a Comment

Previous Post Next Post