NEWS UPDATE

6/recent/ticker-posts

നാട് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച വെച്ച് കെ.എ മുഹമ്മദലി

ഉദുമ: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്ത് ഏററവും കൂടുതല്‍ നിയന്ത്രണമുളള ഒരു പ്രദേശമാണ് ഉദുമ ഗ്രാമ പഞ്ചായത്ത്. ഇവിടെ കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കാരണം പഞ്ചായത്തിന്റെ ഒരു ഭാഗം മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്.[www.malabarflash.com]

ഇവിടെ അവശ്യ സാധനങ്ങളും മരുന്നുകളും കമ്മ്യൂണിററി കിച്ചനില്‍ നിന്നുളള ഭക്ഷണവും യാഥാസമയം എത്തിക്കാനും വളണ്ടിയര്‍മാര്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് തന്റെ പ്രായത്തിന്റെ പ്രയാസങ്ങളൊന്നും വകവെയ്ക്കാതെ മുന്നില്‍ നില്‍ക്കുന്നത് 78 കാരനായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലിയാണ്. 

പഞ്ചായത്തിന്റെ പലഭാഗത്തു നിന്നും വിവധ സഹായങ്ങള്‍ക്കായി ഇദ്ദേഹത്തെ ജനങ്ങള്‍ വിളിക്കുകയും അപ്പപ്പോള്‍ തന്നെ വളണ്ടിയര്‍മാരെ അയച്ച് പരിഹരിച്ച് കൊടുക്കാറുമുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ വാര്‍ഡിലെ ഒരു വ്യക്തി പ്രസിഡണ്ടിന്റെ ഫോണിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചു. വളണ്ടിയര്‍ വഴി സഹായം എത്തിച്ചു തരാമെന്ന് മുഹമ്മദലി അറിയിച്ചെങ്കിലും ഇയാളുടെ ആവശ്യം കേട്ട് 78 കാരനായ മുഹമ്മദലിയുടെ മനസ്സൊന്നു വേദനിച്ചു. "എനിക്ക് ആവശ്യമുള്ള ഭക്ഷണ സാധനങള്‍ എത്തിക്കേണ്ടത് വളണ്ടിയര്‍മാരല്ല , ഞാന്‍ വോട്ട് ചെയ്ത് ജയിപ്പിച്ച മെമ്പറായ നിങ്ങളാണ്"  ഇതായിരുന്നു മുഹമ്മദലിയുടെ മനസ്സ് വേദനിച്ച വാക്കുകള്‍

ഇതിന് മുഹമ്മദലി മറുപടി നല്‍കിയത് തിരക്കുകള്‍ക്കിടയിലും ആവശ്യ സാധനങ്ങളുമായി വൈകിട്ടോടെ ആ മനുഷ്യന്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ആ വീട്ടിലേക്ക് കയറിച്ചെന്നുകൊണ്ടായിരുന്നു.

നാട് കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച വെയ്ക്കുകയാണ് ഉദുമയിലെ മുതിര്‍ന്ന യുഡിഎഫ് നേതാവായ ഈ പെതുപ്രവര്‍ത്തകന്‍

Post a Comment

0 Comments