Top News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക്: മരണ സംഖ്യ 392 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,933 ആയി. ഇതില്‍ 10,197 പേര്‍ ചികിത്സയില്‍ തുടരുകയാണ്. അതേ സമയം 1,344 പേര്‍ രോഗമുക്തി നേടി. 392 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.[www.malabarflash.com]

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,687 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 178 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്,രാജസ്ഥാന്‍,ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം 170ജില്ലകള്‍ തീവ്രബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി തരംതിരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. 

അതേ സമയം ഇതുവരെ രാജ്യം സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.കൊവിഡ് രോഗമുക്തരാകുന്നവരുടെ തോത് 11.41 ശതമാനമായി.

കൊവിഡ് പരിശോധന വ്യാപകമാക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയിട്ടുണ്ട്.

Post a Comment

Previous Post Next Post