Top News

കോവിഡ് 19 സംശയിച്ച് ചികിത്സ തേടിയ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

കണ്ണൂര്‍: യുഎഇയിലെ അജ്മാനില്‍ കോവിഡ് 19 സംശയിച്ച് ചികിത്സ തേടിയ യുവാവ് മരിച്ചു. പെരിങ്ങത്തൂര്‍ പുളിയനമ്പ്രം പുതിയ റോഡില്‍ വലവീട്ടില്‍ മീത്തല്‍ മൊയ്തീന്റെയും കടവത്തൂര്‍ എടവന ആയിശയുടെയും മകന്‍ ഷക്കീര്‍ (37) ആണ് മരിച്ചത്.[www.malabarflash.com]

പനി ബാധിച്ച് അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ടിനു ന്യൂമോണിയ സ്ഥിരീകരിക്കുകയും പിന്നീട് കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും ഇവര്‍ വ്യക്തമാക്കി. 

അജ്മാനിലെ കൊക്കക്കോള കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സലീന (ഇരഞ്ഞിന്‍കീഴില്‍). മക്കള്‍: ഫാത്തിമ ഷക്കീര്‍, സമാ മെഹ്ബിന്‍, അബ്ദുല്ല. സഹോദരങ്ങള്‍: ഉബൈദ്, മുനീര്‍ (ഇരുവരും ദുബൈ). കബറടക്കം അജ്മാനില്‍.

Post a Comment

Previous Post Next Post