NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് വെള്ള കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു.[www.malabarflash.com]

ബാവനഗര്‍ കാപ്പില്‍ വെള്ളക്കെട്ടിലെ ചതുപ്പില്‍ മുങ്ങിയാണ് മൂന്ന് കുട്ടികളും മരിച്ചത്. നൂറുദ്ദീന്‍ - മഅ്‌റൂഫ ദമ്പതികളുടെ മകന്‍ ബാഷിര്‍ (നാല്), നാസര്‍ - താഹിറ ദമ്പതികളുടെ മകന്‍ അജ്‌നാസ് (ആറ്), സാമിര്‍ - റസീന ദമ്പതികളുടെ മകന്‍ നിഷാദ് (ആറ്)എന്നിവരാണ് മരിച്ചത്. ഒരു വീട്ടില്‍ തന്നെയാണ് മൂന്ന് കുട്ടികളും. വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മൂന്നു കുട്ടികളും.

വീട്ടുകാര്‍ അകത്ത് നോമ്പ് തുറക്കുള്ള ഒരുക്കം നടത്തുകയായിരുന്നു. നോമ്പ് തുറയ്ക്ക് തയ്യാറെടുത്ത് കുട്ടികളെ നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്നാണ് കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയത്. അപ്പോഴാണ് മൂന്ന് കുട്ടികളും ചതുപ്പില്‍ മുങ്ങിയ നിലയില്‍ കണ്ടത്. 

ഈ സമയത്തു ശക്തമായ മഴ ഉണ്ടായതിനാലും നോമ്പ് തുറ സമയവും ആയതിനാല്‍ കുട്ടികള്‍ വീടിനടുത്തു തന്നെയെന്ന് വീട്ടുകാരും വിചാരിച്ചു. മഗ്രിബ് നിസ്‌കാരത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ 200 മീറ്റര്‍ അപ്പുറത്താണ് ചതുപ്പ് സ്ഥിതി ചെയ്യുന്നത്. ഇത് കഴിഞ്ഞ ദിവസം പരിസരവാസികളായ ഏതാനും പേര്‍ ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു.

അജ്‌നാസും നിഷാദും കടപ്പുറം പി പി ടി എസ് എല്‍ പി സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥികളാണ്. മുന്‍ നഗരസഭാ കൗണ്‍സിലര്‍ റഹ് മത്ത് മജീദിന്റെ മകളുടെ മകനാണ് ബാഷിര്‍.

Post a Comment

0 Comments