Top News

ഉദുമയിലെ ഫുട്‌ബോള്‍ മാമാങ്കം ഡിവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. മാര്‍ച്ച് 31 വരെ ഗ്രൗണ്ട് അടച്ചിടും

ഉദുമ: സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെ കള്‍ശന നിയന്ത്രണം കാററില്‍ പറത്തി ഉദുമ പളളത്തില്‍ നടത്തി വന്ന ഫുട്‌ബോള്‍ മാമാങ്കം ഡിവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.[www.malabarflash.com]

കോറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ഉദുമ പളളത്തില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്ന വിവരം തിങ്കളാഴ്ച രാത്രി 10 മണിയോടെ മലബാര്‍ ഫ്‌ളാഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇത് ശ്രദ്ധയില്‍പ്പെട്ട തിരുവക്കോളിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രാത്രി 11.45 ഓടെ സംഘടിച്ചെത്തിയാണ് ഫുട്‌ബോള്‍ മത്സരം തടഞ്ഞത്.
സംഭവമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തി മാര്‍ച്ച് 31 വരെ ഗ്രൗണ്ട് അടച്ചിട്ടു.

Post a Comment

Previous Post Next Post